നവോദില ഇന്റർനാഷനലിനെ കുറിച്ച്‌

കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊന്നിച്ചുമെല്ലാം വിദൂരയാത്രകൾ നടത്തുന്നതിൽ മലയാളികളായ നാം അനുഭവിക്കുന്ന ആഹ്ലാദവും ആത്മഹർഷവും സുവിധമാണല്ലോ. ഇത്തരം യാത്രകൾ നമ്മുടെ ജീവിതത്തിന്‌  പോസിറ്റീവ് ഊർജ്ജം നൽകുകയും മനസ്സിൽ സുഗന്ദം പൂശുകയും ചെയ്യുമല്ലോ.  അത് കൊണ്ടാണ്‌  നമ്മുടെ സ്‌കൂളിലും കോളേജുകളിലും ഇത്തരം വിദ്യാഭ്യാസ യാത്രകൾക്ക് പ്രഥമ പരിഗണന നൽകപെട്ടത്.  ഇന്ത്യയുടെ തലസ്ഥാന നഗരിയായ ദില്ലി, 'മുത്തകളുടെ നഗരമായ'  ഹൈദരാബാദ്, ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായ ഷിംല,  മണാലി, ജൈപൂർ, അമൃത്സർ എന്നുവേണ്ടീ ടൂറിസം രംഗത്ത്  സ്ഥിരപ്രതിഷ്ഠ നേടിയ സ്ഥലങ്ങളിലെല്ലാം മലയാളികൾ ദിനേന ചെന്നെത്തുന്നു. ഇത്തരം ദൂരദൂരങ്ങളായ സ്ഥലങ്ങളിൽ പോകുമ്പോൾ നാം  അനുഭവിക്കുന്ന പ്രധാന വെല്ലുവിളി നമ്മെ നഗരം കാണിക്കാനും  കൃത്യമായി ഗൈഡ്‌ചെയ്യാനും ഉതകുന്ന വിശ്വസ്തരായ ടൂർ  ഗൈഡുകളുടെ അഭാവമാണ്. ഭാഷകൊണ്ടും സംസ്‌കാരം കൊണ്ടും  തികച്ചും വിത്യസ്തമായ ഇത്തരം ഇടങ്ങളിലാണ് ചൂഷണത്തിന്റെ  വലയുമായി നിരവധിയാളുകൾ തരംപോലെ അവതരിക്കുന്നത്. നഗരങ്ങളെ പറ്റിയും അവിടുത്തെ സംസ്‌കൃതിയെപറ്റിയുമൊക്കെ  കൃത്യമായി മന:പാഠം ചെയ്യാത്ത ഗൈഡിന്റെ അഭാവത്തിൽ  നമ്മുടെ യാത്രകൾ സഫലീകൃതമാകാതെ പോകുന്നു.

നവോദില ഇന്റർനാഷനൽ പ്രസക്തമാകുന്നത് ഈ ഒരു  സന്ദർഭത്തിലാണ്. ഓരോ ടൂറിസ്റ്റ് ലൊക്കേഷനുകളെ പറ്റിയും  കൃത്യമായി മന:പാഠം ചെയ്ത, തികഞ്ഞ പ്രഫഷനുകൾ  നയിക്കുന്ന നവോദില യാത്രകൾ തികച്ചും വിശ്വസനീയവും  ആത്മഹർഷങ്ങളുടേതുമാണ്. നിങ്ങളുടെ യാത്രകളിലെ വഴികാട്ടിയായും, വിശ്വസനീയമായ  സുഹൃത്തായും നവോദില നിങ്ങളോടൊപ്പമുണ്ടാകും. ടൂറിസം  സേവനരംഗത്തെ ഏഴുവർഷത്തെ പ്രവർത്തി പരിചയമുള്ള  നവോദില ഇതിനകം തന്നെ കേരളത്തിൽ അങ്ങോളമിങ്ങോളമായി നിരവധി ടൂറിസ്റ്റുകളെ ഗൈഡ് ചെയ്തിട്ടുണ്ട്‌.

നവോദില ഇന്റർനാഷനലിനെ കുറിച്ച് അൽപംകൂടി

ഇരട്ടനഗരം എന്ന് പൊതുവെ അറിയപ്പെടുന്ന ഹൈദരാബാദ്ന ഗരത്തിലേക്കുള്ള യാത്രകളാണ് നവേദില ഇന്റർനാഷനൽ  ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്‌. ഹൈദരാബാദിന്റെ ഓരോ  മുക്കും മൂലയും സ്വന്തം ജന്മസ്ഥലമെന്നപോൽ പരിചിതരായ ഒരു കൂട്ടം  പ്രഫഷനലുകൾ നവോദിലക്കുണ്ട്‌.  എന്നതാണ് ഞങ്ങളുടെ ഏറ്റവും  വലിയ ആത്മവിശ്വസം. അതിനാൽ തന്നെ ഹൈദരബാദിലേക്കുള്ള നവോദില യാത്രകൾ ഏറെ ഹൃദ്യവും ഹർഷപുളകിതവുമാണ്.

Product / Service Categories

Project Name

Talk about this portfolio piece--who you did it for and why, plus what the results were (potential customers love to hear about real-world results). Discuss any unique facets of the project--was it accomplished under an impossible deadline?--and show how your business went above and beyond to make the impossible happen.

WhatsApp chat